ബെ​ര്‍​ലി​ന്‍: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് ലിം​ബ​ർ​ഗ് രൂ​പ​ത​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും വൈ​കു​ന്നേ​രം ആറിന് പ​ത്ത് മി​നി​റ്റ് നേ​രം അ​നു​സ്മ​ര​ണ മ​ണി മു​ഴ​ക്കി.

ജ​ർ​മ​ൻ ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചെ​യ​ർ​മാ​നാ​യ ലിം​ബ​ർ​ഗ് ബി​ഷ​പ് ജോ​ർ​ജ് ബാ​റ്റ്സിം​ഗിന്‍റെ ആ​ഹ്വാ​ന​പ്ര​കാ​ര​മാ​ണ് മ​ണി മു​ഴ​ക്കിയത്.