മാൾട്ടയിൽ അന്തരിച്ച അമൽരാജിന്റെ സംസ്കാരം നടത്തി
Monday, April 7, 2025 12:28 PM IST
വലേറ്റ: മാൾട്ടയിൽ അന്തരിച്ച തൃശൂർ പറവട്ടാനി സ്വദേശി അമൽരാജിന്റെ(35) സംസ്കാരം നാട്ടിലെത്തിച്ചു. അർബുദ ബാധയെ തുടർന്നായിരുന്നു മാൾട്ടയിൽ വിദ്യാർഥിയായിരുന്നു അമൽരാജിന്റെ അന്ത്യം.
തൃശൂർ പറവട്ടാനി ചിരിയങ്കണ്ടത് വീട്ടിൽ രാജു - ലില്ലി ദമ്പതികളുടെ മകനാണ്. ഭാര്യ ലിനി ജോൺ മാൾട്ടയിൽ ആരോഗ്യ മേഖലയി ജോലി ചെയ്യുന്നു.
ഇന്ത്യൻ ഹൈകമ്മീഷനുമായി ചേർന്ന് യുവധാര സാംസ്കാരിക സംഘടനയാണ് മൃതദേഹം നാട്ടിലെത്തിക്കാൻ നേതൃത്വം കൊടുത്തത്. മറ്റു സൗകര്യങ്ങൾ നോർക്ക ചെയ്തു നൽകി.
തൃശൂർ പരവട്ടാനി വിമലനാഥ ദേവാലയത്തിൽ വച്ചാണ് സംസ്കാരം നടന്നത്.