മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് ടീം ജഴ്സി പ്രകാശനം ചെയ്തു
Friday, April 4, 2025 4:02 PM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബ് 2025 സീസണിനായുള്ള ഔദ്യോഗിക ജഴ്സി വിപുലമായ ചടങ്ങിൽ പ്രകാശനം ചെയ്തു. മെട്രോക്കാർട്ട് ഹോൾസെയിൽ ഫുഡ് ഡിസ്ട്രിബ്യൂഷൻസ് ടീമിന്റെ ഔദ്യോഗിക സ്പോൺസറാകുമെന്ന് പ്രഖ്യാപിച്ചു.
മെട്രോക്കാർട്ട് മാനേജിംഗ് ഡയറക്ടർ ഫാസിലും മാഞ്ചസ്റ്റർ നൈറ്റ്സ് ക്ലബ് ചെയർമാൻ ജിൻസും ചേർന്ന് പുതിയ ജഴ്സി അനാവരണം ചെയ്തു. ക്ലബ് മാനേജ്മെന്റ് പ്രതിനിധികൾ, ടീമംഗങ്ങൾ, ക്ലബ് അനുഭാവികൾ, മറ്റ് കായികപ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
"മാഞ്ചസ്റ്റർ നൈറ്റ്സ് പുതിയ സീസണിലേക്ക് ശക്തമായ തയാറെടുപ്പിലാണ്. മെട്രോക്കാർട്ടുമായുള്ള ഈ സഹകരണം ക്ലബിന്റെ വളർച്ചയ്ക്കും കായികരംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിനും നിർണായകമാകും. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ക്ലബ് മാനേജ്മെന്റ് അറിയിച്ചു.

യുകെയിൽ ക്രിക്കറ്റിനെ കൂടുതൽ ശക്തിപ്പെടുത്താനും പ്രാദേശിക കായിക സംഘങ്ങളെ പിന്തുണയ്ക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മാഞ്ചസ്റ്റർ നൈറ്റ്സുമായി കൈകോർക്കുന്നത് അതിന്റെ ഭാഗമാണെന്ന് മെട്രോക്കാർട്ട് മാനേജിംഗ് ഡയറക്ടർ ഫാസിൽ കൂട്ടിച്ചേർത്തു.
പുതിയ സീസൺ വിജയകരമായി തുടക്കമിടാൻ മാഞ്ചസ്റ്റർ നൈറ്റ്സ് ഉയർന്ന പ്രതീക്ഷകളോടെ മുന്നേറുകയാണ്. പുതിയ ജഴ്സിയോടെ, ടീം ഈ വർഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നതിൽ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിയ്ക്കുന്നത്.