വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത
ഷൈമോൻ തോട്ടുങ്കൽ
Monday, April 7, 2025 12:08 PM IST
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാര തിരുക്കർമങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.
ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുന്നാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങൾ രൂപത വെബ്സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലിങ്ക്: https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae/