രാജു കുന്നക്കാടിന് ശംഖുമുദ്ര അവാര്‍ഡ്
Friday, April 4, 2025 3:43 PM IST
തിരുവനന്തപുരം: പുലരി ടിവി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര അവാര്‍ഡിന് രാജു കുന്നക്കാട്ട് അര്‍ഹനായി. കലാ, സാഹിത്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവനകള്‍ക്കുളള അവാര്‍ഡ് മേയ് 18ന് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ സമ്മാനിക്കും.
കേരള സാക്ഷരത മിഷന് മുന്‍ സ്റ്റേറ്റ് റിസോര്ഴ്സ് പേഴ്സണ്‍, പള്ളിക്കത്തോട് പഞ്ചായത്ത് മുന്‍ മെമ്പര്‍, ഐറിഷ് മലയാളി അസോസിയേഷന് പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിന്‍സ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള പ്രവാസി കോണ്‍ഗ്രസ് എം അയര്‍ലൻഡ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. റോം ഒരു നേര്‍ക്കാഴ്ച, അയര്‍ലൻഡിലൂടെ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കോട്ടയം മാറ്റൊലിയുടെ നാടകം "ഒലിവ് മരങ്ങള്‍ സാക്ഷി'യുടെ രചയിതാവാണ്.
സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അജ്മാന് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവാസി രത്ന അവാര്‍ഡ്, തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രാജന് പി. ദേവ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.