ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തു​ഷ്‌​ട​രാ​ജ്യ​മാ​യി വീ​ണ്ടും ഫി​ന്‍​ല​ന്‍​ഡി​നെ തെ​ര​ഞ്ഞെ​ടു​ത്തു. തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യാ​ണ് ഫി​ന്‍​ല​ന്‍​ഡ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ആ​ദ്യ​ത്തെ അ​ഞ്ചു​രാ​ജ്യ​ങ്ങ​ളി​ല്‍ ഫി​ന്‍​ല​ന്‍​ഡി​നൊ​പ്പം ഡെ​ന്‍​മാ​ര്‍​ക്ക്, ഐ​സ്‌​ല​ന്‍​ഡ്, സ്വീ​ഡ​ന്‍, നെ​ത​ര്‍​ല​ന്‍​ഡ്സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​മു​ണ്ട്.

ജ​ര്‍​മ​നി​യു​ടെ സ്ഥാ​നം 22-ാമ​താ​ണ്. പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ 118-ാം സ്ഥാ​ന​ത്താ​ണ്. നേ​പ്പാ​ള്‍ 92-ാം സ്ഥാ​ന​വും ചൈ​ന 68-ാം സ്ഥാ​ന​വും പാ​ക്കി​സ്ഥാ​ന്‍ 109-ാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.


യു​കെ​യും യു​എ​സും മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ പി​ന്നി​ലാ​യി. 24-ാം സ്ഥാ​ന​മാ​ണ് ഇ​ക്കു​റി അ​മേ​രി​ക്ക​യ്ക്ക് ലോ​ക ഹാ​പ്പി​ന​സ് റി​പ്പോ​ര്‍​ട്ടി​ല്‍ ല​ഭി​ച്ച​ത്. യു​കെ 23-ാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കോ​സ്റ്റ​റി​ക്ക​യും മെ​ക്സി​ക്കോ​യും പ​ട്ടി​ക​യി​ലെ ആ​ദ്യ​പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചു. കോ​സ്റ്റ​റി​ക്ക ആ​റാം സ്ഥാ​ന​വും മെ​ക്സി​ക്കോ പ​ത്താം സ്ഥാ​ന​വു​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.