ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ന​ട​ത്തു​ന്ന വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ "ഒ​രു​ക്കം' ജൂ​ൺ 6, 7, 8 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഈ കോ​ഴ്സ് റി​യാ​ൽ​ട്ടോ സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വ​ച്ചാ​ണു ന​ട​ക്കു​ക.

ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കും വി​ധം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ എ​ല്ലാ രൂ​പ​ത​ക​ളും അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും. ഡ​ബ്ലി​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് www.syromalabar.ie വ​ഴി മാ​ത്ര​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക. വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​വ​ർ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.


ന​വം​ബ​ർ 7, 8, 9 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത കോ​ഴ്സി​ലേ​ക്കും ഇ​പ്പോ​ൾ ബു​ക്കു​ചെ​യ്യു​വാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സി​ജോ വെ​ങ്കി​ട്ട​യ്ക്ക​ൽ - +353 894884733, ആ​ൽ​ഫി ബി​നു - +353 87 767 8365, ജൂ​ലി ചി​രി​യ​ത്ത് - +353899815180.

വേ​ദി: St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3