അയർലൻഡിൽ "ഹിഗ്വിറ്റാ' നാടക ക്യാമ്പ്
ജെയ്സൺ കിഴക്കയിൽ
Saturday, March 22, 2025 10:44 AM IST
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ "മലയാളം' സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ "ഹിഗ്വിറ്റ' എന്ന നാടകത്തിലേക്കു വേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ (മാർച്ച് 22, 23) താലയിലെ ടൈമൺ ബൗൺ കമ്യൂണിറ്റി സെന്ററിൽ നടക്കും.
രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെയുള്ള ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെപ്പറയുന്ന ഇമെയിലിലോ, നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. പ്രശസ്ത കഥാകാരൻ എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്.
ഡബ്ലിനിൽ എത്തിച്ചേർന്ന പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനുമായ ശശിധരൻ നടുവിലിനു സ്വീകരണം നൽകി. ഇദ്ദേഹമാണ് അഭിനേതാക്കളെ പരിശീലിപ്പിച്ച് നാടകം അരങ്ങിലെത്തിക്കുന്നത്.
മേയ് മൂന്നിന് വൈകുന്നേരം ആറിന് താലയിലെ ബാസ്കറ്റ്ബോൾ അരീനയിലാണ് നാടകം അവതരിപ്പിക്കുന്നത്. നാടകത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഞായറാഴ്ച (മാർച്ച് 23) വൈകുന്നേരം ഏഴിന് താലായിലെ സയന്റോളജി ഹാളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: [email protected], 08774 36038, 08705 73885, 08716 07720.