വിവിധ ഷോകൾക്കായുള്ള ഓഡിഷൻ ഏപ്രിലിൽ
കുര്യൻ ജോർജ്
Friday, March 21, 2025 10:35 AM IST
നോർവിച്ചിൽ: ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന "ഇതു ഐറ്റം വേറെ', "സ്മാർട്ട് ഷോ", "ടോപ് സിംഗർ-5' എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർഥികളെ തെരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു.
ഏപ്രിൽ ഏഴിന് നോർവിച്ചിലും 12ന് നോട്ടിംഗ്ഹാമിലും വച്ചാണ് ഓഡിഷൻ നടക്കുന്നത്. പ്രസ്തുത ഓഡിഷൻ പരിപാടി യുക്മയുമായി ചേർന്നാണ് ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും ഫ്ലവേഴ്സ് ടിവി മനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായരും നാട്ടിൽ വച്ച് നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കൂടിയ യുക്മ ദേശീയ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്ത് നോർവിച്ചിൽ വച്ചും നോട്ടിംഗ്ഹാമിൽ വച്ചും ഓഡിഷൻ നടത്തുവാൻ തീരുമാനമെടുത്തുവെന്ന് യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
ഓഡിഷനിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന വീഡിയോ തയാറാക്കി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേതെങ്കിലും ഒന്നിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഡിക്സ് ജോർജ്: 074033 12250, സ്മിതാ തോട്ടം: 07450 964670, റെയ്മോൾ നിധിരി: 07789 149473.
യുകെയിലെ മലയാളി കലാകാരൻമാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു. ഒഡീഷനിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള കലാകാരന്മാർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്:
https://docs.google.com/forms/d/1Nx8sy7Vbss3tJde1xjnNNr5mQl2ENW6aitBIaNJ_YfY/edit