ല​ണ്ട​ൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ (യൂ​ണി​യ​ന്‍ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്) പു​തി​യ ദേ​ശീ​യ സാ​ര​ഥി​ക​ളു​ടെ പ്ര​ത്യേ​ക നേ​തൃ​യോ​ഗം ഏ​പ്രി​ല്‍ അഞ്ചിന്. 2027 ​ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ര​ണ്ടു​വ​ര്‍​ഷ​ക്കാ​ല​മാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍( പ്ര​സി​ഡ​ന്‍റ്), ജ​യ​കു​മാ​ര്‍ നാ​യ​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഷീ​ജോ വ​ര്‍​ഗീ​സ് (ട്ര​ഷ​റ​ര്‍), വ​ര്‍​ഗീ​സ് ഡാ​നി​യേ​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ്മി​ത തോ​ട്ടം (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ണ്ണി​മോ​ന്‍ മ​ത്താ​യി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റെ​യ്മോ​ള്‍ നി​ധീ​രി (ജോ. ​സെ​ക്ര​ട്ട​റി), പീ​റ്റ​ര്‍ താ​ണോ​ലി​ല്‍ (ജോ. ​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദേ​ശീ​യ, റീ​ജ​ണ​ല്‍ ഭാ​ര​വാ​ഹി​ക​ളെ​യും മ​റ്റ് ക്ഷ​ണി​ക്ക​പ്പെ​ട്ട നേ​താ​ക്ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള പ്ര​ത്യേ​ക നേ​തൃ​യോ​ഗം ഏ​പ്രി​ല്‍ അഞ്ചിന് ന​ട​ക്കും. ഇ​ത് ര​ണ്ട് വ​ര്‍​ഷ​ത്തെ ക​ര്‍​മ്മ പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കും.