നീനയിൽ വി. ഔസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു
ജെയ്സൺ കിഴക്കയിൽ
Monday, March 24, 2025 3:35 PM IST
ഡബ്ലിൻ: സാർവത്രിക സഭയുടെയും തൊഴിലാളികളുടെയും മധ്യസ്ഥനായ വി. ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ നീന സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ ഭക്തിസാന്ദ്രമായി കൊണ്ടാടി.
ഉച്ചയ്ക്ക് ഒന്നിന് കുരിശിന്റെ വഴിയോടെ ആരംഭിച്ച് തുടർന്ന് നൊവേന, ആഘോഷപൂർവമായ തിരുനാൾ കുർബാന, ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ കർമങ്ങൾ അവസാനിച്ചു.
നീനാ ഇടവകയിലെ വൈദികരായ ഫാ. റെക്സൻ ചുള്ളിക്കൽ, ഫാ. ജോഫിൻ ജോസ് എന്നിവരുടെ കാർമികത്വത്തിലാണ് തിരുനാൾ കർമങ്ങൾ നടന്നത്.
ഔസേപ്പിതാവിന്റെ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ദേവാലയത്തിലെത്തി.