ജർമനിയിൽ ഗതാഗത പണിമുടക്ക് തുടങ്ങി
ജോസ് കുമ്പിളുവേലിൽ
Friday, February 21, 2025 4:29 PM IST
ബെര്‍ലിന്‍: ജർമനിയിൽ ജനജീവിതം ദുരിതത്തിലാക്കി ഗതാഗത പണിമുടക്ക്. ആറ് ഫെഡറല്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഗതാഗതം സ്തംഭിപ്പിക്കുന്ന പണിമുടക്കുകള്‍ക്ക് ജര്‍മനിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ വെര്‍ഡി ട്രേഡ് യൂണിയന് ആണ് ആഹ്വാനം ചെയ്തത്.
വെള്ളിയാഴ്ച രാവിലെ ആരംഭിച്ച 24 മണിക്കൂർ നീളുന്ന പണിമുടക്കിൽ 70 മുനിസിപ്പൽ ഗതാഗത കമ്പനികളും 53,000 ജീവനക്കാരുമാണ് പങ്കെടുക്കുന്നത്. നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ, ഹെസന്, ബാഡന്‍ - വുര്‍ട്ടംബര്‍ഗ്, ബ്രെമെന്, ലോവര്‍ സാക്സണി, റൈന്‍ലാന്‍ഡ് - പാലറ്റിനേറ്റ് എന്നിവിടങ്ങളിലെ യാത്രക്കാരെയാണ് പണിമുടക്ക് ഏറെ ബാധിച്ചത്.
വ്യാഴാഴ്ച രാവിലെ ബെര്‍ലിനില്‍ ആരംഭിച്ച രണ്ട് ദിവസത്തെ ബിവിജി പണിമുടക്കിനെ തുടര്‍ന്നാണ് വിവിധ മുനിസിപ്പാലിറ്റികളിലെ ഈ ഏകദിന പണിമുടക്കുകള്‍ നടക്കുന്നത്. മുനിസിപ്പല്‍ ബസുകളെയും ട്രെയിനുകളെയും ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് ജോലിസ്ഥലത്തേക്ക് പോകുന്നതിനും നഗരങ്ങളില്‍ സഞ്ചരിക്കുന്നതിനും വെള്ളിയാഴ്ചത്തെ പണിമുടക്ക് ഗുരുതരമായ ചില തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍ പ്രാദേശിക ട്രെയിനുകളും ഡോഷെ ബാന്‍ നടത്തുന്ന എസ് - ബാന്‍ ട്രെയിനുകളും പോലുള്ള ചില ഗതാഗത സേവനങ്ങള്‍ സജീവമാണ്. നോര്‍ത്ത് റൈന്‍ വെസ്റ്റാഫാലിയ സംസ്ഥാനത്തെ 30-ൽ അധികം മുനിസിപ്പല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കിയതിനാല്‍ സംസ്ഥാനത്തെ യാത്രക്കാര്‍ക്ക് കാര്യമായ തടസ്സങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
ഗതാഗത കമ്പനികളായ ഡ്യൂസല്‍ഡോര്‍ഫിലെ റെയിന്ബാന്, കൊളോണിലെ കെവിബി, മോണ്ഹൈം നഗരത്തിലെ റെയില്‍വേ, വുപ്സി, റെജിയോ മെറ്റ്മാന്‍, സ്ററാഡ്വെര്കെ സോളിംഗന്‍ ആന്‍ഡ് വുപ്പര്ട്ടല്, റൂര്ബാന്, സ്റ്റോഗ്, ഡിവിജി ഡ്യൂസ്ബര്‍ഗ്, ഉടണ 21 എന്നിവയുടെ പണിമുടക്ക് ജർമനിയുടെ തെക്ക്-പടിഞ്ഞാറന്‍ സംസ്ഥാനത്തിലെ നഗരങ്ങളിലെയും ജില്ലകളിലെയും ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരെയും അവയുള്‍പ്പെടെ
സ്റ്റട്ട്ഗാര്‍ട്ട് (എസ്എസ്ബി), കാള്‍സ്റൂഹെ (വിബികെ), ഫ്രീബര്‍ഗ്, ഹെയില്‍ബ്രോണ്‍, എസ്ളിംഗന് (എസ്വിഇ), കോണ്സ്ററാന്സ് (സ്റ്റാഡ്വെര്ക്ക് സിറ്റി ബസ്). ബേഡന്‍ ബാഡന്റെ മുനിസിപ്പല്‍ യൂട്ടിലിറ്റി ബ്രാഞ്ചിനെയും ബാധിക്കും, കൂടാതെ ഉള്മിലും ന്യൂഉള്മിലും ബസുകളും ട്രാമുകളും പ്രവർത്തിക്കുന്നില്ല.
ബ്രെമന്റെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ബിഎസ്എജിയിലെ ജീവനക്കാര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും. ഒസ്നാബ്രൂക്ക്, ഗോട്ടിംഗന്‍, വുള്‍ഫ്സ്ബര്‍ഗ്, ഹാനോവര്‍, ബ്രൗണ്‍ഷ്വീഗ് എന്നിവയുള്‍പ്പെടെ സമീപത്തെ ചില നഗരങ്ങളും പണിമുടക്കിനെ ബാധിച്ചിട്ടുണ്ട്.
ഫ്രാങ്ക്ഫര്‍ട്ടില്‍, ഗതാഗത കമ്പനിയായ വിജിഎഫിന്റെ സബ്വേ ശൃംഖലയും (യുബാന്) ട്രാമുകളും വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല. വീസ്ബാഡനില്, ഇഎസ്ഡബ്ല്യുഇ വെര്കെര് ബസുകളെയും കാസലില്‍, കെവിജി ട്രാമുകള്‍ എന്നിവയേയും സമരം ബാധിക്കുന്നുണ്ട്.
ലോവര്‍ സാക്സണിയില് ഹാനോവര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയും അനവധി ജീവനക്കാരും വെള്ളിയാഴ്ച ജോലി നിര്‍ത്തി.