മ്യൂണിക്കിലെ കാർ ആക്രമണം: അമ്മയും കുഞ്ഞും മരിച്ചു
ജോസ് കുമ്പിളുവേലിൽ
Tuesday, February 18, 2025 12:19 PM IST
ബെർലിൻ: തെക്കൻ ജർമനിയിലെ മ്യൂണിക് നഗരത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മയും(37) രണ്ടു വയസുള്ള കുഞ്ഞും മരിച്ചു. ബവേറിയന്‍ സ്റ്റേറ്റ് ക്രിമിനല്‍ പോലീസ് ഓഫീസാണ് മരണവിവരം സ്ഥിരീകരിച്ചത്.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. 39 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന ഒന്‍പത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച സ്ത്രീ മുനിസിപ്പല്‍ ജീവനക്കാരിയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മ്യൂണിക്കിലെ സെയ്ഡ്സ്ട്രാസെയില്‍ വേര്‍ഡി തൊഴിലാളി സംഘടന നടത്തിയ പ്രകടനത്തിനിടയിലേക്ക് കാറിടിച്ച് കയറി അപകടമുണ്ടായത്. വേര്‍ഡി യൂണിയന് അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയതാണിവർ.
50 കിലോമീറ്റർ വേഗത്തിലായിരുന്നു കാർ. സംഭവത്തിൽ ഫര്‍ഹാദ് നൂറി എന്ന 24 വയസുകാരനായ അഫ്ഗാൻ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവുകളൊന്നുമില്ലെന്നാണ് വിവരം. അന്വേഷണം തുടരുകയാണ്.