യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണിന് നവനേതൃത്വം
അരുൺ ജോർജ് വാതപ്പള്ളിൽ
Saturday, February 15, 2025 11:39 AM IST
മിഡ്ലാൻഡ്സ്: യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് (യുക്മ) ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു.
മിഡ്ലാൻഡ്സ് റീജിയണിന്റെ വാർഷിക പൊതുയോഗം ബർമിംഗ്ഹാമിലെ കോർപ്പസ് ക്രിസ്റ്റി കാത്തലിക് ചർച്ച് ഹാളിൽ നടന്നു. പൊതുയോഗത്തിൽ പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിന് ദേശീയ സമിതിയംഗം ജയകുമാർ നായർ സ്വാഗതം ആശംസിച്ചു.
യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുര്യൻ ജോർജ്, യുക്മ ട്രഷറർ ഡിക്സ് ജോർജ്, പിആർഒ അലക്സ് വർഗീസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
ലൂയിസ് മേനാച്ചേരി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യോഗം ഏകകണ്ഠമായി രണ്ടും പാസാക്കി. ഡിക്സ് ജോർജ് യോഗത്തിന് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ദേശീയ തലത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാൻ ചുമതലപ്പെട്ട ഇലക്ഷൻ കമ്മീഷണർമാരായ കുര്യൻ ജോർജ്(ചീഫ് ഇലക്ഷൻ കമ്മീഷണർ), അലക്സ് വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണിന്റെ 2025 - 2027 വർഷത്തേക്കുള്ള ഭാരവാഹികളെ ജനറൽ കൗൺസിൽ യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ദേശീയ സമിതിയംഗമായി ജോർജ് തോമസ് വടക്കേക്കുറ്റ് (സികെസി), റീജിയൺ പ്രസിഡന്റായി അഡ്വ.ജോബി പുതുകുളങ്ങര (എൻഎംസിഎ), സെക്രട്ടറിയായി ലൂയിസ് മേനാച്ചേരി (വാർവിക് ആൻഡ് ലീമിംഗ്ടൺ), ട്രഷററായി പോൾ ജോസഫ് (കെസിഎ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ജോസ് തോമസ് (എൽകെസി), സോമി കുരുവിള (വോർസെസ്റ്റർഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ), ജോയിന്റ് സെക്രട്ടറിമാരായി രാജീവ് ജോൺ (ബിസിഎംസി), അനിതാ മധു (നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ) എന്നിവരും ജോയിന്റ് ട്രഷററായി ജോർജ് മാത്യുവും (എർഡിംഗ്ടൺ മലയാളി അസോസിയേഷൻ) തെരഞ്ഞെടുക്കപ്പെട്ടു.

രേവതി അഭിഷേക് (വാർവിക്ക് ആൻഡ് ലീമിംഗ്ടൺ മലയാളി അസോസിയേഷൻ) ആണ് പുതിയ ആർട്സ് കോഓർഡിനേറ്റർ, സ്പോർട്സ് കോഓർഡിനേറ്ററായി സജീവ് സെബാസ്റ്റ്യൻ (നുൻമ ന്യൂനേട്ടൺ) എന്നിവരെയും തെരഞ്ഞെടുത്തു.
രാജപ്പൻ വർഗീസ് (കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച്) ആണ് പുതിയ പിആർഒ. ബോട്ട് റേസ് കോഓർഡിനേറ്ററായി അരുൺ സെബാസ്റ്റ്യൻ (കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ), നഴ്സസ് ഫോറം കോഓർഡിനേറ്ററായി സനൽ ജോസും (ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ), മീഡിയ കോ ഓർഡിനേറ്ററായി അരുൺ ജോർജും (ഹെയർഫോർഡ് മലയാളി അസോസിയേഷൻ), ചാരിറ്റി കോഓർഡിനേറ്ററായി ആനി കുര്യൻ (എർഡിംഗ്ടൺ മലയാളി അസോസിയേഷൻ), വിമൻസ് ഫോറം കോ ഓർഡിനേറ്ററായി ബെറ്റി തോമസ് (ലിങ്കൺ മലയാളി അസോസിയേഷൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പീറ്റർ ജോസഫ് (കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച്) എക്സ് ഒഫീഷ്യോ അംഗമായി തുടരും. യുക്മയുടെ ഏറ്റവും ശക്തി കേന്ദ്രമായ മിഡ്ലാൻഡ്സ് റീജിയണിന്റെ തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം(2025-2027) മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സൗഹൃദ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുന്നതിനും പ്രദേശത്തെ വിവിധ സംഘടനകളുമായി കൈകോർക്കുന്നതിനും അതുവഴി യുക്മയെന്ന പ്രസ്ഥാനത്തിനെ കൂടുതൽ കരുത്താർജിപ്പിക്കുന്നതിനും കരുത്തുള്ള പുതിയ നേതൃത്വമാണ് ചുമതലയേറ്റിട്ടുള്ളത്.
ചുമതലയേറ്റ പുതിയ ഭാരവാഹികൾക്ക് അവരുടെ ഉത്തരവാദിത്വം പൂർണതോതിൽ നിറവേറ്റുവാൻ യുക്മ നേതൃത്വവും അംഗങ്ങളും വിജയാശംസകൾ നേർന്നു.