ജര്‍മനിയില്‍ ട്രെയിന്‍ അപകടം; ഒരാൾ മരിച്ചു
ജോസ് കുമ്പിളുവേലിൽ
Saturday, February 15, 2025 4:13 PM IST
ഹാംബുര്‍ഗ്: ഹാര്ബുര്ഗിനും ലോവര്‍ സാക്സണിയിലെ മഷെനും ഇടയിലുണ്ടായ ട്രെയിനപകടത്തിൽ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അഗ്നിശമനസേന അറിയിച്ചു.
ജര്‍മന്‍ ടിവി താരം ബെര്‍ണാഡ് ഹോക്കറും ട്രെയിനിലുണ്ടായിരുന്നു. ഹാംബുര്‍ഗിന്റെ തെക്ക് ഭാഗത്ത്, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡോയ്ച്ചെ ബാന്‍ ഉടമസ്ഥതയിലുള്ള ഇന്റര്‍സിറ്റി എക്സ്പ്രസും ട്രെയിലറും തമ്മില്‍ ഇടിക്കുകയായിരുന്നു. എക്സ്പ്രസ് ട്രെയിനില്‍ 291 യാത്രക്കാര്‍ ഉണ്ടായിരുന്നു.
ട്രെയിലറിന്റെ ഡ്രൈവർ അപകടം നടന്ന ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപെട്ടു. അപകട കാരണം വ്യക്തമാല്ല. ഹാംബുര്‍ഗിലെ റോണ്ബര്ഗ് ജില്ലയിലാണ് അപകടമുണ്ടായത്.