പാർലമെന്റ് സന്ദർശിച്ച് ഋഷി സുനക്
Wednesday, February 19, 2025 10:48 AM IST
ന്യൂഡൽഹി: കുടുംബത്തോടൊപ്പം ഇന്ത്യൻ പാർലമെന്റ് മന്ദിരം സന്ദർശിച്ച് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷത മൂർത്തിയോടും മക്കളായ കൃഷ്ണ, അനൗഷ്ക എന്നിവരോടുമൊപ്പം പാർലമെന്റ് സന്ദർശിച്ച ഋഷിയെ ഭാര്യാമാതാവും രാജ്യസഭാ എംപിയുമായ സുധ മൂർത്തിയും അനുഗമിച്ചു.
ഋഷിയെ ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗ് പാർലമെന്റിൽ സ്വീകരിച്ചു. കഴിഞ്ഞദിവസം കുടുംബത്തോടൊപ്പം താജ്മഹൽ സന്ദർശിച്ച ഋഷി ഈ മാസമാദ്യം മുംബൈ വാങ്കഡെയിൽ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി - 20 മത്സരം കാണാനും എത്തിയിരുന്നു.