നാലായിരത്തോളം ജോലികൾ കുറയ്ക്കാനൊരുങ്ങി കൊമേഴ്സ് ബാങ്ക്
ജോസ് കുമ്പിളുവേലിൽ
Monday, February 17, 2025 1:13 PM IST
ബെര്‍ലിന്‍: ഇറ്റലിയിലെ യൂണിക്രെഡിറ്റിന്റെ ഏറ്റെടുക്കല്‍ ബിഡ് സാധ്യതകള്‍ക്കിടയില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി കൊമേഴ്സ് ബാങ്ക് ജർമനിയിൽ നാലായിരത്തോളം ജോലികൾ കുറയ്ക്കുന്നു.
പുതിയ പരിഷ്കരണങ്ങളുടെയും ചെലവു ചുരുക്കലിന്റെയും ഭാഗമായാണ് നടപടിയെന്നാണ് സൂചന. കൂടുതല്‍ കടുത്ത തൊഴില്‍ വെട്ടിക്കുറയ്ക്കലിന് ഇത് കാരണമാകുമെന്നും ജർമനിയില്‍ അവശേഷിക്കുന്ന ഏതാനും വലിയ വാണിജ്യ ബാങ്കുകളില്‍ ഒന്നായ കൊമേഴ്സ് ബാങ്ക് അറിയിച്ചു.
2028നകം ആയിരിക്കും നടപടി. ഇറ്റാലിയന്‍ ബാങ്കിംഗ് ഗ്രൂപ്പായ യൂണിക്രെഡിറ്റിന്റെ ടൈ-അപ്പ് അഡ്വാന്‍സുകള്‍ തടയാനുള്ള ശ്രമങ്ങളില്‍ ജർമനിയിലെ കൊമേഴ്സ് ബാങ്ക് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി.
രണ്ട് ബാങ്കുകളും ചേര്‍ന്നാല്‍ ഏകദേശം 3,000 മുതല്‍ 4,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 42,000 ജീവനക്കാരുനുള്ള ജർമനിയിലെ രണ്ടാമത്തെ വലിയ ബാങ്കാണ് കൊമേഴ്സ് ബാങ്ക്.