താലയിൽ ഹിഗ്വിറ്റ നാടകം അരങ്ങേറും
ജെയ്സൺ കിഴക്കയിൽ
Saturday, February 22, 2025 10:22 AM IST
ഡബ്ലിൻ: താലയിൽ മേയ് മൂന്നിന് ഹിഗ്വിറ്റ നാടകം അരങ്ങേറും. പ്രമുഖ സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ബാസ്കറ്റ്ബോൾ അരീനയിലാണ് പരിപാടി.
പ്രശസ്ത നാടകകൃത്ത് എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണിത്. ശശിധരൻ നടുവിലാണ് സംവിധാനം ചെയ്യുന്നത്.
പ്രസ്തുത നാടകത്തിലേക്കുള്ള അഭിനേതാക്കളെ തെരെഞ്ഞെടുക്കാനായി മാർച്ച് 22, 23 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ താല ടൈമെൻ ബൗൺ കമ്യൂണിറ്റി സെന്ററിൽ ഓഡീഷൻ നടക്കും.
ഇതോടൊപ്പം നാടക പരിശീലന ക്യാമ്പും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0877436038, 0870573885, 0871607720.