ജര്‍മനിയുടെ കയറ്റുമതിയില്‍ തിരിച്ചടി
ജോസ് കുമ്പിളുവേലില്‍
Friday, February 21, 2025 7:58 AM IST
ബെര്‍ലിന്‍: എല്ലാ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും യുഎസുമായി കച്ചവട കരാര്‍ ഉണ്ടങ്കിലും ഏറ്റവും വലിയ വ്യാപാര മിച്ചമുള്ളത് ജര്‍മനിക്കാണ്. യൂറോപ്യന്‍ സാമ്പത്തിക ശക്തികേന്ദ്രം ഉത്പാദനം ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും താരിഫുകള്‍ ഒഴിവാക്കാന്‍ ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ജര്‍മനി പറഞ്ഞു.
ഒരു കാലത്ത് ലോകത്തെ കയറ്റുമതിയിൽ വന്പന്മാരായിരുന്ന ജര്‍മ്മനി, കാഴ്ചയില്‍ മെച്ചപ്പെടുന്നതിന്റെ സൂചനകളില്ലാതെ വ്യാപാരത്തിലും ഉല്പാദനത്തിലും ഇടിവ് നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്.
ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കയറ്റുമതിയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയുള്ള ജര്‍മനി, 2024ല്‍ ഉത്പാദനത്തിലും മൊത്തത്തിലുള്ള കയറ്റുമതിയിലും ഇടിവ് രേഖപ്പെടുത്തി.
2024-ല്‍ ജര്‍മനി മൊത്തം 1.56 ട്രില്യണ്‍ യൂറോ (1.62 ട്രില്യണ്‍ ഡോളര്‍) ചരക്കുകള്‍ കയറ്റുമതി ചെയ്തു, 2023-ല്‍ നിന്ന് 1.0 ശതമാനം കുറഞ്ഞു. കയറ്റുമതി 2024-ല്‍ ജര്‍മന്‍ സമ്പദ്വ്യവസ്ഥയെ നാലാം പാദത്തില്‍ വലിച്ചിഴച്ചു. ഡിസംബറില്‍ ഈ പ്രവണത മാറിയെങ്കിലും സംഖ്യകള്‍ 2024 നവംബറിനേക്കാള്‍ 2.9 ശതമാനം കൂടുതലും 2023 ഡിസംബറിനേക്കാള്‍ 3.4 ശതമാനം കൂടുതലും.
ജര്‍മൻ ഹോള്‍സെയില്‍, ഫോറിന് ട്രേഡ് ആന്‍ഡ് സര്‍വീസസ് അസോസിയേഷന് (ബിജിഎ) 2024-നെ ജര്‍മന്‍ വിദേശ വ്യാപാരത്തിന് നഷ്ടപ്പെട്ട വര്‍ഷം എന്ന് വിശേഷിപ്പിച്ചു. വരുന്ന വര്‍ഷത്തേക്കുള്ള പ്രവചനങ്ങള്‍ അനുസരിച്ച് ചെറിയ ശുഭാപ്തിവിശ്വാസം നല്ശുമ്പോള് 2.7 ശതമാനം കൂടുതല്‍ ഇടിവ് പ്രവചിക്കുന്നു.