'സെവന് ബീറ്റ്സ് - സിഎംഎ' സംയുക്ത സംഗീതോത്സവം 22ന്
അപ്പച്ചന് കണ്ണഞ്ചിറ
Friday, February 14, 2025 4:59 PM IST
കേംബ്രിഡ്ജ്: യുകെയിലെ സെവന് ബീറ്റ്സ് സംഗീതോത്സവം നോര്ത്ത്ഹാള് സ്കൂള്‍ ഹാളില്‍ ഈ മാസം 22ന് അരങ്ങേറും. സൗജന്യമായി പ്രവേശനം അനുവദിക്കുന്ന സെവന് ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങള്‍ കേംബ്രിഡ്ജില്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
മലയാള ഭാഷയ്ക്ക് നിരവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി സ്മരണയും സംഗീതാദരവും സെവന് ബീറ്റ്സിന്റെ വേദിയില്‍ സമര്‍പ്പിക്കും.
മലയാളികളുടെ ഭാവ ഗായകനും മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പതിനാറായിരത്തില്പരം അവിസ്മരണീയ ഗാനങ്ങള്‍ സംഗീത ലോകത്തിന് സമ്മാനിക്കുകയും ചെയ്ത വിടപറഞ്ഞ പി. ജയചന്ദ്രനും സംഗീതോത്സവ വേദിയില്‍ വച്ച് അനുസ്മരണവും ബാഷ്പാഞ്ജലിയും നേരും.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ സെവന് ബീറ്റ്സ്, ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.
വേദി: The Netherhall School, Queen Edith's Way, Cambridge, CB1 8NN
കൂടുതല്‍ വിവരങ്ങള്‍ക്ക്: അബ്രഹാം ലൂക്കോസ് - 07886262747, സണ്ണിമോന്‍ മത്തായി - 07727993229, മനോജ് തോമസ് - 07846475589.