ഓസ്ട്രിയയില്‍ മന്ത്രിസഭാ രൂപീകരണം; സഖ്യ ചർച്ചകളിൽ അഭിപ്രായ ഭിന്നത രൂക്ഷം
ജോസ് കുമ്പിളുവേലിൽ
Saturday, February 15, 2025 10:33 AM IST
ബെര്‍ലിന്‍: ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലുള്ള മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടി. പോസ്റ്റുകള്‍ എങ്ങനെ നല്‍കണം എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം.
വിയന്നയില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടിയുമായി(ഒവിപി) നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി(എഫ്പിഎ) നേതാവ് ഹെര്‍ബര്‍ട്ട് കിക്ക് വെളിപ്പെടുത്തി.
സര്‍ക്കാര്‍ വകുപ്പുകളുടെ വിഭജനത്തെക്കുറിച്ചാണ് പാര്‍ട്ടികള്‍ പ്രാഥമികമായി വാദിച്ചത്. ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങള്‍ ഏറ്റെടുക്കാന്‍ ഓരോ പക്ഷത്തിനും താത്പര്യമുണ്ട്.