ഓര്‍ബനുമായി ആലീസ് വീഡല്‍ കൂടിക്കാഴ്ച നടത്തി
ജോസ് കുമ്പിളുവേലിൽ
Saturday, February 15, 2025 10:43 AM IST
ബുഡാപെസ്റ്റ്: എഎഫ്ഡി നേതാവ് ആലീസ് വീഡല്‍ ഫെഡറല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബുഡാപെസ്റ്റിലെത്തി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി കൂടിക്കാഴ്ച നടത്തി. ഓര്‍ബന്റെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.
ഇതാദ്യമായാണ് വലതു തീവ്ര പാർട്ടിയിൽ നിന്നുള്ള നേതാവിനെ ഓർബൻ സ്വീകരിക്കുന്നത്. ഹംഗറിയെ പ്രശംസിക്കുകയും ഓര്‍ബന്റെ പാത പിന്തുടരാന് താന്‍ ആഗ്രഹിക്കുന്നതായും വീഡല്‍ പ്രഖ്യാപിച്ചു.
ഹംഗറിയെ മഹത്തായ റോള്‍ മോഡല്‍ എന്നാണ് വീഡല്‍ വിശേഷിപ്പിച്ചത്. വിക്ടര്‍ ഓര്ബനുമായുള്ള പത്രസമ്മേളനത്തില്‍, അനധികൃത കുടിയേറ്റത്തിനെതിരായ സംരക്ഷണമാണ് ഹംഗറിയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും യൂറോപ്യന്‍ യൂണിയന്റെ പിതൃത്വത്തിനെതിരായ യുക്തിപരമായ നയത്തിന്റെയും കാര്യത്തിലും രാജ്യം മാതൃകയാണെന്നും വീഡല്‍ പറഞ്ഞു.
ബുഡാപെസ്റ്റാഗില് ആദ്യമായി ഭൂരിപക്ഷം നേടാന്‍ സിഡിയു - സിഎസ്യു നിര്‍ദേശം ഹംഗറിയുടെ ഗവണ്മെന്റ് തലവന്‍ എഎഫ്ഡിയെ അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും തത്ത്വങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വര്‍ഷങ്ങളായി യൂറോപ്യന്‍ യൂണിയനില്‍ ഓര്ബന് വിമര്‍ശിക്കപ്പെട്ടിരുന്നു.