ലണ്ടന്‍ റീജിണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച
അപ്പച്ചന് കണ്ണഞ്ചിറ
Monday, February 17, 2025 3:58 PM IST
ബാസില്ഡണ്: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ എപ്പാര്‍ക്കി ലണ്ടന്‍ റീജിണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച ബാസില്‍ഡണില്‍ മേരി ഇമ്മാക്കുലേറ്റ് സീറോമലബാര്‍ മിഷന്റെ ആതിഥേയത്വത്തില്‍ നടത്തപ്പെടും.
പ്രശസ്ത ധ്യാനഗുരുവും സീറോമലബാര്‍ ലണ്ടന്‍ റീജിയൺ കോഓര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ എപ്പാര്‍ക്കിയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന് ഡയറക്ടറും ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയയും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ നയിക്കുക.
ബാസില്‍ഡനിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലാണ് അടുത്ത വെള്ളിയാഴ്ചയിലെ നൈറ്റ് വിജിലിനോട് അനുബന്ധിച്ചുള്ള തിരുക്കര്‍മങ്ങളും ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ആരംഭിക്കും.
വിശുദ്ധ കുര്‍ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കര്‍മങ്ങളും ശുശ്രൂഷകളും സമാപിക്കും.
ദൈവീക കൃപകളും അനുഗ്രഹങ്ങളും നവീകരണവും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
നൈറ്റ് വിജില്‍ സമയം: വെള്ളിയാഴ്ച, രാത്രി 19.30 മുതല്‍ 23.30 വരെ. വേദി: The Most Holy Trinity Church, Wickhay, Basildon, SS15 5DS
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യില്‍ - 078488 08550, മാത്തച്ചന് വിളങ്ങാടന്‍ - 079156 02258.