എസ്പിഡിയുടെ പ്രചാരണ വാഹനത്തിന് അജ്ഞാതര്‍ തീയിട്ടു
ജോസ് കുമ്പിളുവേലിൽ
Wednesday, February 19, 2025 11:50 AM IST
ബെര്‍ലിന്‍: ജർമൻ പാർലമെന്റ് അംഗവും എസ്പിഡി നേതാവുമായ നീന ഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബസിന് അജ്ഞാതര്‍ തീയിട്ടു. ഹാംബുര്‍ഗിനടുത്തുള്ള ബൂച്ചനിലാണ് സംഭവം.
എസ്പിഡി പാർട്ടിയുടെ ലോഗോ പതിച്ച മിനി ബസാണ് കത്തി നശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തീപിടിത്തത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളും കത്തിനശിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നടന്ന സംഭവത്തിൽ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.