ബ്രസല്‍സ് എയര്‍വേസ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം
ജോസ് കുമ്പിളുവേലിൽ
Thursday, February 20, 2025 3:28 PM IST
ബ്രസല്‍സ്: ഗർഭിണിയായ യുവതിക്ക് വിമാനത്തിൽ സുഖ പ്രസവം. സെനഗലിലെ ഡാക്കറില്‍ നിന്ന് ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് സംഭവം.
ബ്രസല്‍സ് എയര്‍ലൈന്‍സിന്റെ എസ്എന്‍ 202 വിമാനത്തിലാണ് സുഖപ്രസവം നടന്നത്. രാത്രി 11.51ന് പറന്നുയര്‍ന്ന് 30 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്തിലെ കാബിനുള്ളിൽ യുവതി പ്രസവിച്ചത്.
കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി കാബിൻ ക്രൂവിനെ സമീപിച്ച് താൻ ഗർഭിണിയാണെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് അടിയന്തരമായി ഡാക്കറിലേക്ക് വിമാനം തിരിച്ചെങ്കിലും വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് കുഞ്ഞ് ജനിച്ചു. യാത്രക്കാരായ ഡോക്ടറും നഴ്സുമാണ് യുവതിയുടെ രക്ഷയ്ക്കെത്തിയത്.