ഇവഞ്ചലൈസേഷൻ കമ്മീഷൻ നയിക്കുന്ന ലണ്ടൻ ബൈബിൾ കൺവൻഷൻ മാർച്ച് ഒന്നിന്
അപ്പച്ചൻ കണ്ണഞ്ചിറ
Friday, February 21, 2025 5:37 AM IST
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ആദ്യ ശനിയാഴ്ച ബൈബിൾ കൺവൻഷൻ മാർച്ച് ഒന്നിന് ലണ്ടനിലെ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സിസ്റ്റർ ആൻ മരിയ സന്ദേശം നൽകും. ഫാ. ഷിനോജ് കളരിക്കൽ, ഫാ. ടൈറ്റസ് ജെയിംസ് എന്നിവർ സഹകാർമികരാകും.
രാവിലെ 9:30ന് ജപമാലയോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, ആരാധന എന്നിവ ഉണ്ടാകും. കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ട്.
വൈകുന്നേരം നാലിന് കൺവൻഷൻ സമാപിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും ഇംഗ്ലിഷിലും ശുശ്രൂഷകളും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :മനോജ് തയ്യിൽ - 07848 808550, മാത്തച്ചൻ വിളങ്ങാടൻ - 07915 602258.