അയർലൻഡിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം മാർച്ച് രണ്ടിന്
ജെയ്സൺ കിഴക്കയിൽ
Thursday, February 20, 2025 10:44 AM IST
ഡബ്ലിൻ: വലിയ നോമ്പിന് ഒരുക്കമായി അയർലൻഡ് സീറോമലബാർ സഭയുടെ വെക്സ്ഫൊർഡ് സെന്റ് അൽഫോൻസ കുർബാന സെന്റർ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ ഫ്രയറി ദേവാലയത്തിൽ നടക്കും.
മാർച്ച് രണ്ടിന് ഉച്ചക്കഴിഞ്ഞ് 1.30 മുതൽ രാത്രി ഏഴ് വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷൻ വികാരി ജനറാളും യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും മ്യൂസിഷ്യനും ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവുമായ ഫാ. ഡോ. ബിനോജ് മുളവരിക്കലാണ് ധ്യാനം നയിക്കുന്നത്.
വചന പ്രഘോഷണവും ഗാനശുശ്രൂഷയും ആരാധനയോടും കൂടി നടക്കുന്ന ധ്യാനം വി. കുർബാനയോടെ സമാപിക്കും. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ആത്മീയമായി ഒരുങ്ങി ഈ നോമ്പിലേക്ക് പ്രവേശിക്കുവാൻ ഏവരേയും ധ്യാനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടും പള്ളിക്കമ്മിറ്റിയും അറിയിച്ചു.