ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യു​ടെ അ​തി​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം ആ​റ് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. മാ​ർ​ച്ച് പ​കു​തി വ​രെ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ കാ​ലാ​വ​ധി​ക്ക് ശേ​ഷം വീ​ണ്ടും ആ​റ് മാ​സ​ത്തേ​ക്കാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്.

ജ​ര്‍​മ​നി​യു​ടെ എ​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലും നി​യ​ന്ത്ര​ണം നീ​ട്ടി​യ​താ​യി ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ ജ​ര്‍​മ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ലും താ​ത്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വി​ടു​ക​യും യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


കു​ടി​യേ​റ്റം പ്ര​ധാ​ന വി​ഷ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫെ​ബ്രു​വ​രി 23ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഷോ​ള്‍​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ടി​യേ​റ്റ​ക്കാ​രി​ല്‍ നി​ന്നും അ​ഭ​യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും അ​ടു​ത്തി​ടെ ന​ട​ന്ന മാ​ര​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം ഷോ​ള്‍​സി​ന്‍റെ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ (എ​സ്പി​ഡി) ഈ ​വി​ഷ​യ​ത്തി​ല്‍ ക​ന​ത്ത സ​മ്മ​ര്‍​ദത്തി​ലാ​ണ്.