ബ്രിട്ടീഷ് യുവതിയുടെ കൊലപാതകം: ഗോവൻ സ്വദേശി കുറ്റക്കാരൻ
Saturday, February 15, 2025 11:07 AM IST
പനാജി: ഗോവയില്‍ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി. ഗോവന്‍ സ്വദേശിയായ ഭഗത്തിന്റെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നോര്‍ത്ത് ഗോവയിലെ കോള്‍വാലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതിയില്‍ ഹാജരായി.
2017 മാര്‍ച്ച് 14നാണ് കേസിനാസ്പദ്മായസംഭവം. ഗോവയിലെത്തിയ ബ്രിട്ടീഷ് യുവതിയുമായി ഭഗത്തുമായി സംഹൃദത്തിലായിരുന്നു. സംഭവദിവസം യുവതിയെ കാനക്കോണ ഗ്രാമത്തിലെ വനമേഖലയില്‍ എത്തിച്ച് പ്രതി ബലാത്സംഗം ചെയ്യുകയും കല്ലിനിടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
കോടതി വിധി കേള്‍ക്കാന്‍ യുവതിയുടെ അമ്മ ഗോവയിലെത്തിയിരുന്നു.