ഫ്രാൻസ് എഐ ഉച്ചകോടിയിൽ മോദി സഹഅധ്യക്ഷനാകും
Saturday, January 25, 2025 1:00 PM IST
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെത്തുടർന്ന് ഫ്രാൻസിൽ നടക്കുന്ന എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹഅധ്യക്ഷനായി പങ്കെടുക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും ജയ്സ്വാൾ പറഞ്ഞു.
ഫെബ്രുവരി 10, 11നാണ് ഫ്രാൻസിൽ എഐ ഉച്ചകോടി നടക്കുന്നത്.