ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം
മനോജ് ജോസഫ്
Tuesday, February 11, 2025 12:59 PM IST
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
കഴിഞ്ഞമാസം 26ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് കഴിഞ്ഞ ഒരു വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലിമ നടത്തിയ വിവിധ സാംസ്കാരിക പരിപാടികളും സാമൂഹ്യസേവന പ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തി.
വരും വർഷങ്ങളിൽ ലിമ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വിപുലമായ ചർച്ചകളും നടന്നു. കഴിഞ്ഞ 25 വർഷത്തോളമായി ലിവർപൂൾ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ലിമയുടെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - സോജൻ തോമസ്, സെക്രട്ടറി - ആതിര ശ്രീജിത്ത്, വൈസ് പ്രസിഡന്റ് - ഹരികുമാർ ഗോപാലൻ, ജോയിന്റ് സെക്രട്ടറി - ബ്ലെസൻ രാജൻ, ട്രഷറർ - ജോസ് മാത്യു, പിആർഒ - മനോജ് ജോസഫ്, ഓഡിറ്റർ - ജോയ്മോൻ തോമസ്.
ആർട്സ് ക്ലബ് കോഓർഡിനേറ്റേഴ്സ് - ജിജോ വർഗീസ്, പൊന്നു രാഹുൽ, രജിത് രാജൻ, രാഖി സേനൻ. സോഷ്യൽ മീഡിയ മാനേജർ - ജിജോ കുരുവിള, സ്പോർട്സ് കോഓർഡിനേറ്റർ - അരുൺ ഗോകുൽ.
കമ്മിറ്റി അംഗങ്ങൾ - അനിൽ ഹരി, സെബാസ്റ്റ്യൻ ജോസഫ്, മാത്യു അലക്സാണ്ടർ, ബാബു ജോസഫ്, സൈബുമോൻ സണ്ണി, റ്റിജു ഫിലിപ്പ്, അലൻ ജേക്കബ്, ഇ.ജെ. കുര്യാക്കോസ്, ജോബി ദേവസ്യ, ബിജു ജോർജ്, സിൻഷോ മാത്യു, ജനീഷ് ജോഷി, റോണി വര്ഗീസ്.