ല​ണ്ട​ൻ: എ​യ​ർ ഇ​ന്ത്യ കൊ​ച്ചി - യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ളു​മാ​യി ഒ​ഐ​സി​സി യു​കെ രം​ഗ​ത്ത്. അ​ഞ്ചു ല​ക്ഷ​ത്തോ​ളം പ്ര​വാ​സ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ്യോ​മ യാ​ത്ര​ക​ളെ ബാ​ധി​ക്കു​ന്ന പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യ​ണ​മെ​ന്നും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം അ​ധി​കൃ​ത​രി​ൽ നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട്‌ എ​യ​ർ ഇ​ന്ത്യ എം​ഡി ആ​ൻ​ഡ് സി​ഇ​ഒ കാ​മ്പെ​ൽ വി​ൽ​സ​ൻ, യു​കെ​യി​ലെ വ്യോ​മ​യാ​ന മ​ന്ത്രി മൈ​ക്ക് കെ​യ്ൻ എ​ന്നി​വ​ർ​ക്ക് ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മ​ന്ത്രി കി​ഞ്ച​ര​പ്പു റാം ​മോ​ഹ​ൻ നാ​യി​ഡു, ഇ​ന്ത്യ​ൻ ഹൈ ​ക​മ്മീ​ഷ​ൻ ഓ​ഫീ​സ് എ​ന്നി​വ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പി​ന്തു​ണ തേ​ടി ലോ​ക​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി എ​ന്നി​വ​ർ​ക്കും സം​ഘ​ട​ന നി​വേ​ദ​നം ന​ൽ​കി.

ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ആ​ണ് ഓ​ൺ​ലൈ​ൻ മു​ഖേ​ന നി​വേ​ദ​നം കൈ​മാ​റി​യ​ത്. നേ​ര​ത്തെ, എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന സ​ർ​വീ​സ് റ​ദ്ദാ​ക്ക​ലു​ക​ളും ത​ൻ​മൂ​ലം യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ഗാ​ട്വി​ക്കി​ൽ ഇ​പ്പോ​ൾ അ​വ​സാ​നി​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ ബി​ർ​മിം​ഗ്ഹാം / മാ​ഞ്ച​സ്റ്റ​ർ വ​രെ നീ​ട്ട​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു.

കൊ​ച്ചി - യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ നി​ർ​ത്ത​ലാ​ക്കു​ന്ന പ​ക്ഷം, യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും നി​വേ​ദ​ന​ത്തി​ൽ വി​വ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​വ​ർ, രോ​ഗി​ക​ളാ​യ യാ​ത്ര​ക്കാ​ർ, സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ നി​ര​വ​ധി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​നം പു​ന​പ​രി​ശോ​ധ​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചു ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് നി​വേ​ദ​ന​ത്തി​ൽ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


2020 ഓ​ഗ​സ്റ്റ് 28ന് ​ആ​രം​ഭി​ച്ച കൊ​ച്ചി - യു​കെ എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സി​നെ പ്ര​തി​വാ​രം ആ​യി​ര​ത്തോ​ളം യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഡ​ൽ​ഹി, ബം​ഗ​ളൂ​രു, മും​ബൈ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും യു​കെ​യി​ലേ​ക്ക് ന​ട​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ പ്ര​തി​വാ​ര സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടും കൊ​ച്ചി​യോ​ട് അ​ധി​കൃ​ത​ർ അ​വ​ഗ​ണ​ന കാ​ട്ടു​ക​യാ​യി​രു​ന്നു. ഒ​രു​പാ​ട് നാ​ള​ത്തെ ആ​വ​ശ്യ​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ച്ചി - യു​കെ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്.

ഇ​തി​നി​ട​യി​ലാ​ണ് മാ​ർ​ച്ച്‌ 29ന് ​ശേ​ഷം കൊ​ച്ചി - യു​കെ എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല എ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക​മാ​യി ഈ ​വി​വ​രം എ​യ​ർ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലും മ​റ്റും ഈ ​വി​വ​രം പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ഴു​ണ്ടാ​യ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ധി​കൃ​ത​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു വ​രു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് പ​റ​ഞ്ഞു.