അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി കമ്മിറ്റി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
Tuesday, February 4, 2025 12:11 PM IST
ടാമ്പ: 12-ാം വർഷത്തിലേക്ക് കടക്കുന്ന ടാമ്പയിലെ മലയാളി ഹിന്ദു കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളിയുടെ(ആത്മ) പുതിയ കമ്മിറ്റി നിലവിൽ വന്നു.
ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് ആത്മ നടത്തിക്കൊണ്ടു വരുന്നത്.
ഏകദേശം 250-ലധികം സജീവ അംഗങ്ങൾ ആത്മയില എല്ലാ പ്രവർത്തിക്കുന്നുണ്ട്. അരുൺ ഭാസ്കറിന്റെയും ശ്രീജേഷ് രാജന്റെയും നേതൃത്വത്തിലാണ് പ്രവർത്തക സമിതി ചുമതലയേറ്റത്.
ഭാരവാഹികൾ:
അരുൺ ഭാസ്കർ - പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് - വൈസ് പ്രസിഡന്റ്, ശ്രീജേഷ് രാജൻ - സെക്രട്ടറി, രേഷ്മ ധനേഷ് - ജോയിന്റ് സെക്രട്ടറി , സുബിന സുജിത് - ട്രഷറർ, മീനു പദ്മകുമാർ - ജോയിന്റ് ട്രഷറർ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശേഖർ ശശീന്ദ്രൻ, പൂജ മോഹനകൃഷ്ണൻ, അജിത് കുമാർ, സച്ചിൻ നായർ, രഘു രാജ്, രവി ശങ്കർ.
അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് ഒന്പതിനു പിക്നിക്കും ഏപ്രിൽ 19നു വിഷു ആഘോഷങ്ങളും നടക്കും. എല്ലാ മാസവും നടക്കുന്ന ഗാതറിംഗിനു പുറമെയാണിത്.
അസോസിയേഷന്റെ അംഗത്വ കാമ്പയിനും ഫെബ്രുവരി - ഏപ്രിൽ മാസങ്ങളിൽ നടക്കും.
കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനും: athma.inc@gmail