പാ​രീ​സ്: ഇ​സ്മാ​ഈ​ലി വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ​ഗു​രു​വും കോ​ടീ​ശ്വ​ര​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ഗ ഖാ​ൻ (88) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പോ​ർ​ച്ചു​ഗ​ലി​ലെ ലി​സ്ബ​ണി​ലാ​യി​രു​ന്നു അ​ന്ത്യം. ഷി​യാ ഇ​സ്മാ​ഈ​ലി വി​ശ്വാ​സി​ക​ളു​ടെ 49-ാമ​ത്തെ ഇ​മാ​മാ​ണ് ആ​ഗ ഖാ​ൻ.

ഹാ​ർ​വാ​ഡ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ 20-ാം വ​യ​സി​ലാ​ണ് ഇ​സ്മാ​ഈ​ലി വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ നേ​താ​വാ​യി ആ​ഗ ഖാ​ൻ മാ​റി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വീ​ടു​ക​ളും ആ​ശു​പ​ത്രി​ക​ളും സ്കൂ​ളു​ക​ളും നി​ർ​മി​ക്കു​ന്ന​തി​നാ​യി കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ർ ചെ​ല​വ​ഴി​ച്ച അ​ദ്ദേ​ഹം വ​ലി​യ മ​നു​ഷ്യ​സ്നേ​ഹി​യാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.


വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ശു​പ​ത്രി​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് ആ​ഗ ഖാ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഇ​തു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.