അയർലൻഡിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്റൺ മത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
ജെയ്സൺ കിഴക്കയിൽ
Tuesday, February 11, 2025 12:48 PM IST
ഡബ്ലിൻ: പിതൃവേദിയുടെ നേതൃത്വത്തിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്റൺ മത്സരം മാർച്ച് 15ന് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പോപ്പിന്ററീ കമ്യൂണിറ്റി സ്പോർട്സ് സെന്ററിൽ നടക്കും. മത്സര വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്.
ഒന്നാം സമ്മാനം - €501, രണ്ടാം സമ്മാനം - €301 , മൂന്നാം സമ്മാനം - € 201. ഓരോ മാസ് സെന്ററുകൾക്കും മൂന്ന് ടീമുകളെ മത്സരത്തിൽ പങ്കെടുപ്പിക്കാവുന്നതാണ്. മാർച്ച് രണ്ടിന് മുൻപായി മാസ് സെന്ററുകളിൽ മത്സരങ്ങൾ നടത്തി ടീമുകളുടെ സെലക്ഷൻ പൂർത്തീകരിക്കേണ്ടതും ടീമുകളുടെ വിവരങ്ങൾ റീജണൽ കമ്മിറ്റിക്ക് നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതുമാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും അതാത് കുർബാന സെന്ററിലെ പിഎംഎസിൽ രജിസ്റ്റർ ചെയ്ത വിവാഹിതരായ പുരുഷന്മാർ ആയിരിക്കണം. മാസ് സെന്റർ ടീം സെലക്ഷൻ വിവരങ്ങൾ മാസ് സെന്റ്ർ പിതൃവേദി കമ്മറ്റി, പ്രസിഡന്റുമാർ എന്നിവരിൽ നിന്നും ലഭിക്കുന്നതാണെന്നു പിതൃവേദി ഡയറക്ടർ ഫാ സിജോ ജോൺ വെങ്കിട്ടക്കൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് - സിബി സെബാസ്റ്റ്യൻ (പ്രസിഡന്റ്) - 08944 88895, ജിത്തു (സെക്രട്ടറി) - 08706 19820 .