ജര്‍മന്‍ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി
ജോസ് കുമ്പിളുവേലില്‍
Wednesday, February 5, 2025 6:58 AM IST
ബെര്‍ലിന്‍: കുടിയേറ്റം പരിമിതപ്പെടുത്താന്‍ ജര്‍മന്‍ ബണ്ടെസ്റ്റാഗ് തീവ്ര വലതുപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കി. കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മന്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പ്രമേയം ബുധനാഴ്ച വൈകുന്നേരമാണ് പാസാക്കിയത്.
ഇത് കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുടെ പിന്തുണയോടെ ആയതിനാല്‍ പ്രത്യേകിച്ചും വലിയാരു വിവാദമായി. ബുണ്ടെസ്റ്റാഗില്‍ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന് ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സ് ആണ് അഞ്ചിന നിര്‍ദ്ദേശങ്ങളുമായി പ്രമേയം അവതരിപ്പിച്ചത്.
ഫെബ്രുവരി 23ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യാഥാസ്ഥിതിക പ്രതിപക്ഷമായ സിഡിയു~സിഎസ്യുവും, ഒപ്പം എഎഫ്ഡിപിയും ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) പാര്‍ട്ടിയും പിന്തുണച്ചാണ് പ്രമേയം പാസാക്കിയത്. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയുമായുള്ള സഹകരണത്തിന് ദീര്‍ഘകാലമായി നിലനിന്നിരുന്ന വിലക്ക് ഈ നീക്കത്തോടെ തകര്‍ക്കുകയും ചെയ്തു.
ചുരുക്കത്തില്‍ ബുണ്ടെസ്ററാഗില്‍ നടന്ന പൊതു ചര്‍ച്ചയില്‍ ഭരണകക്ഷിക്കാര്‍ എതിര്‍ത്തിട്ടും പ്രമേയം പാസായത് വ്യക്തമായി പറഞ്ഞാല്‍ ജനാധിപത്യത്തിന് ലഭിച്ച സ്വര്‍ണമാണെന്നു പറയാം.അതും ജര്‍മനിയുടെ ഭാവി ചാന്‍സലറിലൂടെ.
പ്രമേയത്തെ 348 പേര് അനുകൂലിച്ചും 345 പേര് എതിര്‍ത്തും വോട്ടു ചെയ്തപ്പോള്‍ 10 പേര് വിട്ടുനിന്നു. പ്രമേയത്തിന് നിയമത്തിന്റെ ശക്തിയില്ലെങ്കിലും സ്ഥിരമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ ആരംഭിക്കാനും "അപവാദമില്ലാതെ രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാനുള്ള എല്ലാ ശ്രമങ്ങളും നിരസിക്കാനും" സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കുടിയേറ്റക്കാര്‍ക്കും അഭയം തേടുന്നവര്‍ക്കും നിലവിലുള്ള യൂറോപ്യന്‍ നിയന്ത്രണങ്ങള്‍ "വ്യക്തമായി പ്രവര്‍ത്തനരഹിതമാണന്നും പ്രമേയം പറയുന്നു.'അഞ്ച് പോയിന്റ് പ്ളാന്‍' എന്നു വിശേഷിപ്പിച്ച പ്രമേയത്തില്‍ അതിര്‍ത്തികളില്‍ വച്ചുള്ള തിരസ്കരണം, വിഭാവനം ചെയ്യുന്നു.
ജര്‍മ്മന്‍ അതിര്‍ത്തികളില്‍ അഭയം തേടുന്നവരെ പൊതുവായി നിരസിക്കുന്നതും നാടുകടത്താന്‍ കഴിയാത്ത രാജ്യം വിടാന്‍ ബാധ്യസ്ഥരായവരെ സ്ഥിരമായി തടങ്കലില്‍ വയ്ക്കുന്നതും മൈഗ്രേഷന്‍ അപേക്ഷയില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സ്വാഭാവിക ഇരട്ട പൗരത്വമുള്ള പൗരന്മാര്ക്ക് അവരുടെ ജര്‍മ്മന്‍ പൗരത്വം നഷ്ടപ്പെടും.
സിഡിയുവില്‍ നിന്നുള്ള ആഭ്യന്തര സുരക്ഷ സംബന്ധിച്ച പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. സുരക്ഷാ അധികാരികള്‍ക്ക് അധിക അധികാരങ്ങള്ക്കുമുള്ള സമഗ്രമായ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള രണ്ടാമത്തെ നിര്‍ദ്ദേശത്തിന് ഭൂരിപക്ഷം ലഭിച്ചില്ല. 190 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 509 പേര് എതിര്‍ത്തു. മൂന്ന് പേര് വിട്ടുനിന്നു.