ഐഒസി അയർലൻഡ് കേരള ചാപ്റ്റർ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു
റോണി കുരിശിങ്കൽപറമ്പിൽ
Tuesday, February 4, 2025 12:00 PM IST
ഡബ്ലിൻ: എഐസിസിയുടെ വിദേശ മലയാളി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡ് കേരള ഘടകം മഹാത്മാ ഗാന്ധിയെ അനുസ്മരിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 രാജ്യത്തിന്റെ ഹൃദയം തകർന്ന ദിനമാണ് എന്ന് ഐഒസി കേരള ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
മനുഷ്യത്വത്തിന്റെയും മാനവസ്നേഹത്തിന്റെയും സന്ദേശം പകർന്ന വ്യക്തിയാണ് ഗാന്ധിയെന്നും വെറുപ്പിനും വിദ്വേഷത്തിനുമെതിരേ അദ്ദേഹം എന്നും പോരാടിയിരുന്നു എന്നും ഭാരവാഹികൾ ഓർമിച്ചു.