യുകെയിൽ പ്രവർത്ത അടിത്തറ വിപുലമാക്കി ഒഐസിസി യുകെ; കവൻട്രി യൂണിറ്റ് രൂപീകരിച്ചു
റോമി കുര്യാക്കോസ്
Tuesday, February 4, 2025 1:29 PM IST
കവൻട്രി: സംഘടനയുടെ പ്രവർത്തന അടിത്തറ വിപുലപ്പെടുത്തി ഒഐസിസി യുകെയുടെ കവൻട്രി യൂണിറ്റ് രൂപീകരിച്ചു. നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണൽ വക്താവ് റോമി കുര്യാക്കോസ് യോഗനടപടികൾക്ക് നേതൃത്വം നൽകി.
ഒഐസിസി യുകെയുടെ ലിവർപൂൾ യൂണിറ്റ് രൂപീകൃതമായി 24 മണിക്കൂർ തികയും മുൻപ് കവൻട്രിയിൽ യൂണിറ്റ് രൂപീകരിക്കാൻ സാധിച്ചത് സംഘടന യുകെയിൽ ജനകീയമാകുന്നതിന്റെ ഉദാഹരണമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
അടുത്ത മൂന്ന് മാസം യൂണിറ്റ് - റീജിയണകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്നതിനുള്ള നിർദേശമാണ് ഒഐസിസി യുകെയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾ ഒഐസിസി നേതൃത്വത്തിന് നൽകിയിരിക്കുന്നത്.
സംഘടനാ പ്രവർത്തനത്തിൽ പരിചയസമ്പന്നരായവരെയും യുവാക്കളെയും ഉൾപ്പെടുത്തി ശക്തമായ ടീം ഇനി കവൻട്രിയിലെ ഒഐസിസി സംഘടനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഭാരവാഹികൾ:
പ്രസിഡന്റ് - ജോബിൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് - ജോപോൾ വർഗീസ്, ജനറൽ സെക്രട്ടറി - അശ്വിൻ രാജ്, ട്രഷറർ - ജയ്മോൻ മാത്യു, ജോയിന്റ് സെക്രട്ടറി - സുമ സാജൻ,
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - ദീപേഷ് സ്കറിയ, ജിക്കു സണ്ണി, മനോജ് അഗസ്റ്റിൻ, രേവതി നായർ, ലാലു സ്കറിയ.