വാട്ടർഫോർഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ജെയ്സൺ കിഴക്കയിൽ
Tuesday, February 11, 2025 11:55 AM IST
ഡബ്ലിൻ: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തെരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗമാണ് 2025 - 2027 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മുൻ പ്രസിഡന്റ് അനൂപ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു ശാസ്താംകുന്നേലിനെ പ്രസിഡന്റായും രാഹുൽ രവീന്ദ്രനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജിബി ജോസഫ്, ജോയിന്റ് സെക്രട്ടറിയായി റോണി സാമുവൽ തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
അസോസിയേഷന്റെ ട്രഷററായി നിർമ്മല അലക്സിനെയും ജോയിന്റ് ട്രഷററായി റോയിസ് പി. വർഗീസിനെയും നിയമിച്ചു. മലയാളം മിഷൻ കോഓർഡിനേറ്ററായി ജയ പ്രിൻസിനെയും കൾച്ചറൽ വിഭാഗം കോഓർഡിനേറ്ററായി ഗീതു മനോഷിനെയും തെരഞ്ഞെടുത്തു.
സ്പോർട്സ് ആൻഡ് ഗെയിംസ് കോഓർഡിനേറ്റർ സ്ഥാനത്തേക്ക് ജോൺസൺ പി. സണ്ണിയെയും യൂത്ത് വിംഗ് കോഓർഡിനേറ്ററായി വിപിൻ ജോൺ തോമസിനെയും നിയമിച്ചു. മീഡിയ കോഓർഡിനേറ്ററായി ഷാജു ജോസിനെ നിയോഗിച്ചു.
അനൂപ് ജോൺ, ബോബി ഐപ്പ്, സാബു ഐസക് മംഗലശേരി, അലക്സ് തോമസ്, സുരേഷ് ജോർജ്, നീതു ജോൺ, സാം ജോൺ കോശി, ജോമിച്ചൻ അലക്സ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സംഘടനയുടെ ഓഡിറ്ററായി മെൽബിൻ തോമസ് ചുമതലയേറ്റു.
മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കമ്മിറ്റി വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ ഊർജസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികളും വിശദമായി ചർച്ച ചെയ്തു.
അസോസിയേഷന്റെ തുടർപ്രവർത്തനങ്ങളിൽ വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളി സമൂഹത്തിന്റെയും പിന്തുണ കമ്മിറ്റി അഭ്യർഥിച്ചു.