മദർ കൊറോദ മഞ്ഞാനി ഇറ്റലിയിൽ അന്തരിച്ചു
Friday, January 31, 2025 11:04 AM IST
ലൂഗോ: തിരുവനന്തപുരം ഡോട്ടേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് (ഡിഎസ്എഫ്എസ്) സന്യാസിനി സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ മദർ കൊറോദ മഞ്ഞാനി(86) ഇറ്റലിയിലെ ലൂഗോയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് ഇറ്റലിയിൽ.
സന്ന്യാസ സമൂഹത്തിന്റെ ആദ്യകാല മിഷണറിയായിരുന്ന മദർ 1975ൽ തിരുവനന്തപുരം വിഴിഞ്ഞത്ത് തന്റെ പ്രവർത്തനം ആരംഭിക്കുകയും ചങ്ങനാശേരിയിലെ മാമ്മൂട് ഇടവകയിലുള്ള മദർ അന്നാ കോൺവന്റിൽ 18 വർഷം സേവനം അനുഷ്ഠിച്ചു കൊണ്ട് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.
തുടർന്ന് സന്ന്യാസ സമൂഹത്തിന്റെ ആസ്ഥാനം ബംഗളൂരിലേക്ക് മാറ്റി സ്ഥാപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സഭയുടെ പ്രവർത്തനം വ്യാപിപ്പിച്ചു. 2003-ൽ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ ഇന്ത്യയിലെ ഡെലിഗേറ്റ് സുപ്പീരിയർ ആയി സേവനമനുഷ്ഠിച്ചിരുന്നു.