അയർലൻഡിലേക്ക് സ്പൗസ് വീസ ലഭിക്കാൻ കാലതാമസം; ഇടപെടുമെന്ന് മേയർ ബേബി പെരേപാടൻ
ജെയ്സൺ കിഴക്കയിൽ
Saturday, February 1, 2025 12:40 PM IST
ഡബ്ലിൻ: അയർലൻഡിൽ വന്നതിനുശേഷം കുടുംബത്തെ നാട്ടിൽ നിന്നും കൊണ്ടുവരാനായി കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ട്. വാർഷിക വരുമാനം 30,000 യൂറോയ്ക്ക് മുകളിലുള്ളവർക്കാണ് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കുക.
എന്നാൽ ആവശ്യമായ വാർഷിക വരുമാനം ഉണ്ടായിട്ടും വീസയ്ക്ക് അപേക്ഷിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വീസ ലഭിക്കാത്തവർ നിരവധിയാണ്. ഡൽഹിയിലുള്ള ഐറിഷ് എംബസിയിൽ വീസയ്ക്ക് അപേക്ഷിച്ചു കുട്ടികളെയും കുടുംബത്തെയും കൂടെ കൂട്ടാൻ കാത്തിരിക്കുന്ന നിരവധി മലയാളികൾ അയർലൻഡിലുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായി മലയാളിയായ ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ, ജസ്റ്റിസ് മിനിസ്റ്റർ ജിം ഒ കാലഗൻ ജൂണിയർ ജസ്റ്റിസ് മിനിസ്റ്റർ കോളം ബ്രോഫി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഐറിഷ് എംബസിയിൽ അപേക്ഷിച്ചിരിക്കുന്ന അപേക്ഷകരുടെ പേരും ഐആർഎൽ നമ്പറും പാസ്പോർട്ട് നമ്പറും താഴെ കാണുന്ന മെയിലിലേക്ക് എത്രയും വേഗം അറിയിക്കണമെന്ന് മേയർ അഭ്യർഥിച്ചു.
വിവരങ്ങൾ അറിയിക്കേണ്ട ഇമെയിൽ വിലാസം: [email protected]