ഉമ്മൻ ചാണ്ടി - പി.ടി. തോമസ് മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച
റോമി കുര്യാക്കോസ്
Tuesday, February 11, 2025 12:38 PM IST
സ്റ്റോക്ക് ഓൺ ട്രെന്റ്: ഒഐസിസി യുകെ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി - പി.ടി. തോമസ് മെമ്മോറിയൽ പ്രഥമ ഓൾ യുകെ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ വച്ച് നടക്കും.
രാവിലെ ഒന്പതിന് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സ്റ്റോക്ക് ഓൺ ട്രെന്റിലെ ഫെന്റൺ മനോറിലുള്ള സെന്റ് പീറ്റേഴ്സ് കോഫ് അക്കാദമിയിൽ വച്ച് രാവിലെ ഒന്പത് മുതലാണ് മത്സരങ്ങൾ നടക്കുക.
മെൻസ് ഇന്റർമീടിയേറ്റ്, 40 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ യുകെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള ടീമുകൾ മറ്റുരയ്ക്കും.
കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം.എം. നസീർ, ഇൻകാസ് മുൻ പ്രസിഡന്റ് മഹാദേവൻ വാഴശേരിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്യും.
സമ്മാനങ്ങൾ:
ഡബിൾസ് ഇന്റർമീഡിയേറ്റ് വിഭാഗം: ഉമ്മൻ ചാണ്ടി മെമ്മോറിയൽ ട്രോഫി + £301, ട്രോഫി + £201, ട്രോഫി + £101.
40 വയസിനു മുകളിലുള്ള വിഭാഗം: പി.ടി. തോമസ് മെമ്മോറിയൽ ട്രോഫി + £201, ട്രോഫി + £101, ട്രോഫി + £75. 30 പൗണ്ട് ആണ് ടീമുകളുടെ രജിസ്ട്രേഷൻ ഫീസ്.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി കെ.പി. വിജി ചീഫ് കോഓർഡിനേറ്ററായി ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്
കൂടുതൽ വിവരങ്ങൾക്ക്: ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619, റോമി കുര്യാക്കോസ്: +44 7776646163, കെ.പി. വിജി: +44 7429 590337, ജോഷി വർഗീസ്: +44 7728 324877, ബേബി ലൂക്കോസ്: +44 7903 885676.
മത്സരങ്ങൾ നടക്കുന്ന വേദി: St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR.