ടിഐഎ ഭാരവാഹികൾ ചുമതലയേറ്റു
ജെയ്സൺ കിഴക്കയിൽ
Friday, February 7, 2025 10:58 AM IST
ഡബ്ലിൻ: അയർലൻഡിലെ ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ(ടിഐഎ) 2025-26 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ടുള്ളമോർ സെന്റ് മേരീസ് യൂത്ത് സെൻററിൽ നടന്ന എജിഎമ്മിൽ വച്ചാണ് ടിറ്റോ ജോസഫ് പ്രസിഡന്റായുള്ള പുതിയ ഏഴംഗ യുവനിര ഔദ്യോഗികമായി ചുമതലകൾ ഏറ്റെടുത്തത്.
പ്രസ്തുത മീറ്ററിംഗിൽ അബിൻ ജോസഫിനെ സെക്രട്ടറിയായും സോണി ചെറിയാനെ ട്രഷററായും തെരഞ്ഞെടുത്തു. കൂടാതെ ഇവന്റ് കോഓർഡിനേറ്റർമാരായി ബെന്നി ബേബി, ജോബിൻസ് സി. ജോസഫ്, അഞ്ജു കെ. തോമസ് എന്നിവരെയും അസോസിയേഷൻ പിആർഒയായി രശ്മി ബാബുവിനെയും യോഗം തെരഞ്ഞെടുത്തു.
ആദ്യമായാണ് ടുള്ളമോർ ഇന്ത്യൻ അസ്സോസിയേഷനിൽ പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. സൈമൺ ജെയിംസ് പ്രസിഡന്റായുള്ള കഴിഞ്ഞ വർഷത്തെ നേതൃത്വം വരവ് - ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും പുതിയ കമ്മിറ്റിയെ ചുമതലകൾ ഏൽപ്പിക്കുകയുമായിരുന്നു.
നൂതന പരിപാടികളുമായി അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പുതിയ പ്രസിഡന്റ് ടിറ്റോ ജോസഫ് പറഞ്ഞു.