അയർലൻഡിൽ കാറപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു
ജെയ്സൺ കിഴക്കയിൽ
Saturday, February 1, 2025 10:20 AM IST
ഡബ്ലിൻ: അയർലൻഡിലെ കാർലോയിലുണ്ടായ കാറപകടത്തിൽ യുവാക്കളായ രണ്ടു ഇന്ത്യക്കാർ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ചിത്തോരീ ഭാർഗവ്, സുരേഷ് ചൗധരി എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ കിൽകെന്നി സെന്റ് ലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.