"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ
റോമി കുര്യാക്കോസ്
Tuesday, February 11, 2025 5:34 PM IST
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങ് വ്യാഴാഴ്ച കവൻട്രിയിൽ വച്ച് നടക്കും. മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന പരിപാടി കവൻട്രി ടിഫിൻ ബോക്സ് റസ്റ്ററന്റിൽ വച്ച് വൈകുന്നേരം ഏഴ് മുതൽ 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗംഭീര പൗരസ്വീകരണമാണ് രാഹുലിനായി കവൻട്രിയിൽ ഒരുക്കിയിരിക്കുന്നത്. ഒഐസിസി യുകെ കവൻട്രി യൂണിറ്റും ടിഫിൻ ബോക്സ് റസ്റ്ററന്റും ചേർന്നാനാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഒഐസിസി യുകെ നാഷണൽ കമ്മിറ്റി, വിവിധ റീജിയൺ, യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ ചടങ്ങുകളുടെ ഭാഗമാകും.
പുതിയതായി രൂപീകരിച്ച കവൻട്രി യൂണിറ്റിന്റെ ഇൻസ്റ്റലേഷനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാരവാഹികൾക്കുള്ള ചുമതല പത്രം കൈമാറ്റവും ചടങ്ങിൽ വച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിക്കും. ഒഐസിസി യുകെ കവൻട്രി യൂണിറ്റ് രാഹുലിന് സ്നേഹാദരവ് നൽകും.
മുൻകൂട്ടി സീറ്റുകൾ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. +447436514048 എന്ന ഫോൺ നമ്പറിൽ വൈകുന്നേരം അഞ്ച് മുതൽ 12 വരെയുള്ള സമയങ്ങളിൽ വിളിച്ച് സീറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കുന്നതാണ്.
വേദി: The Tiffin Box Restaurant 7-9 Butts, Coventry CV1 3GJ.