സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ​യു​ടെ സ​താം​പ്ട​ൺ പോ​ർ​ട്സ് മൗ​ത് യൂ​ണി​റ്റി​ന്‍റെ മൂ​ന്നാ​മ​ത് സം​ഗീ​ത നൃ​ത്ത സ​ന്ധ്യ സ​താം​പ്ട​ൺ വി​ക്ക്ഹാം ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ(Wickham Community Center) ഹാ​ളി​ൽ വ​ച്ച് മാ​ർ​ച്ച്‌ 22ന് ന​ട​ത്തു​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​മാ​ണ് 600ൽ ​പ​രം ആ​ളു​ക​ളെ ഉ​ൾ​കൊ​ള്ളു​വാ​ൻ ക​ഴി​യു​ന്ന ഒ​രു വി​പു​ല​മാ​യ വേ​ദി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന 200 ൽ ​പ​രം ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ദൃ​ശ്യ വി​സ്മ​യ​ങ്ങ​ൾ ആ​ണ് ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വൈ​കു​ന്നേ​രം മൂന്നിന് ആ​രം​ഭി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഗാ​ന​സ​ന്ധ്യ​യോ​ടെ രാ​ത്രി 10ന് അ​വ​സാ​നി​ക്കും.


പ​രി​പാ​ടി​യി​ൽ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ബി​നു, ജോ​സ​ഫ്, പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സംഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു.

ഈ ​മ​നോ​ഹ​ര​മാ​യ ക​ലാ വി​രു​ന്ന് ആ​സ്വ​ദി​ക്കു​ന്ന​തി​ന് യു​കെ​യി​ലെ മു​ഴു​വ​ൻ ക​ലാ ആ​സ്വാ​ദ​ക​രേ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.