ഇംഗ്ലണ്ടിലെ മലയാളി ട്രക്ക് ഡ്രൈവർമാർ ഒത്തുചേരുന്നു
റോയ് തോമസ്
Wednesday, February 5, 2025 4:41 PM IST
എക്സിറ്റർ: ഇംഗ്ലണ്ടിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ മലയാളി ട്രെക്ക് ഡ്രൈവേഴ്സ് യുണെെറ്റഡ് കിംഗ്ഡം അംഗങ്ങൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ (ഫെബ്രുവരി 7, 8, 9) പീക്ക് ഡിസ്ട്രിക്ടിലെ തോര്‍ഗ്ബ്രിഡ്ജ് ഔട്ട്ഡോര്‍ സെന്ററില്‍ ഒത്തുചേരുന്നു.
ഇംഗ്ലണ്ടിലെത്തിയ മലയാളികൾ കൂടുതലായി ഈ തൊഴിൽ മേഖലയിലേക്ക് കടന്നു വരുവാൻ വേണ്ട സഹായങ്ങൾ ചെയ്യുവാനുള്ള പദ്ധതികൾ മീറ്റിംഗിൽ അസൂത്രണം ചെയ്യും.
വാരാന്ത്യത്തിൽ നടക്കുന്ന കൂടംബ കൂട്ടായ്മ വിജയകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഇംഗ്ലണ്ടിൽ ട്രക്ക് ഡ്രൈവിംഗ് ടെസ്റ്റ് പാസായി യൂറോപ്യൻ നിരത്തുകളിലുടെ പായുന്ന മലയാളി ഡ്രൈവന്മാരുടെ എണ്ണം ഇന്ന് ഇരുന്നൂറിലധികമായി എന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.