ല​ണ്ട​ൻ: ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷി​ജു ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്), ലി​ബി​ൻ കെ. ​തോ​മ​സ് (സെ​ക്ര​ട്ട​റി), രാ​ഹു​ൽ ശി​വ​ൻ (ട്ര​ഷ​റ​ർ), ഡോ​ളി സി​ബി (വൈ​സ് പ്ര​സി​ഡന്‍റ്), സ്റ്റാ​നി ഇ​മ്മാ​നു​വേ​ൽ (ജോ​യിന്‍റ് സെ​ക്ര​ട്ട​റി), ശ്രീ​കാ​ന്ത് ശി​വ​രാ​ജ​ൻ (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ), അ​നു ജോ​ഷി, ഡ​ൽ​ഫി​യ ജോ​സ്, സോ​ണി​യ ദീ​പ​ക് (പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റേ​ഴ്സ്), ഡി​യോ​ണ സ്റ്റാ​ൻ​ലി, സോ​നാ ബി​ജു, ജോ​യ​ൽ ജോ​ർ​ജ്, അ​ഷോ​ൺ സി​ബി (യൂ​ത്ത്-​പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റേ​ഴ്സ്) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

പു​തി​യ വ​ർ​ഷ​ത്തെ അ​സോ​സി​യേ​ഷ​ന്‍റെ ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്കും രൂ​പം ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ ക​മ്മി​റ്റി രേ​ഖ​ക​ളും അ​ക്കൗ​ണ്ടും ന​ൽ​കി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ചു​മ​ത​ല​ക​ൾ കൈ​മാ​റി.​ കേ​ക്ക് മു​റി​ച്ചു പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ക​ഴി​ഞ്ഞ 19 വ​ർ​ഷ​കാ​ലം എ​ല്ലാ ത​ല​ത്തി​ലും ടിഎംഎയെ ​വ​ള​ർ​ത്തി വ​ലു​താ​ക്കി​യ എ​ല്ലാ ടിഎംഎ അം​ഗ​ങ്ങ​ളെ​യും അ​തി​ന് മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന സ​മ​തി അം​ഗ​ങ്ങ​ളോ​ടുമു​ള്ള ന​ന്ദി പ്ര​വ​ർ​ത്ത​ന​സ​മ​തി അ​റി​യി​ച്ചു.

മെ​മ്പ​ർ​ഷി​പ്പ് ദി​നം, ടിഎംഎ 20-ാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം, എ​ഗ് ഹം​ന്‍റിംഗ്, വേ​ന​ൽ​ക്കാ​ല ഉ​ത്സ​വം, ലേ​ഡീ​സ് നൈ​റ്റ് ഔ​ട്ട് & മെ​ൻ​സ് നൈ​റ്റ് ഔ​ട്ട്, ഫാ​മി​ലി ടൂ​ർ, ബ്രിം​ഗ് ആ​ൻ​ഡ് ഷെ​യ​ർ, ഗ​സ​ൽ സ​ന്ധ്യ, കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ്, സ്‌​പോ​ർ​ട്‌​സ് ഡേ (​ഇ​ൻ​ഡോ​ർ ഗെ​യിം​സ് & ഔ​ട്ട്‌​ഡോ​ർ ഗെ​യിം​സ്), ഓ​ണം പ്രോ​ഗ്രാം, കു​ട്ടി​ക​ളു​ടെ ഔ​ട്ടിം​ഗ്, പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ടൂ​ർ ഔ​ട്ട് ഓ​ഫ് യുകെ, ക്രി​സ്മ​സ് ക​രോ​ൾ, ക്രി​സ്മ​സ് & ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ.


മാ​ഞ്ച​സ്റ്റ​റി​ലെ ട്രാ​ഫോ​ർ​ഡി​നു ചു​റ്റു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ഒ​രു ഔ​ദ്യോ​ഗി​ക ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ടി​എം​എ) ആ​യി ഒ​രു കൂ​ട്ടം വ്യ​ക്തി​ക​ൾ ത​ങ്ങ​ളു​ടെ പൊ​തു​വാ​യ താ​ത്പ​ര്യ​ങ്ങ​ൾ പ​ങ്കു​വ‌​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2005ൽ ​ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ത​മാ​യി.

ട്രാ​ഫോ​ർ​ഡ് പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ല​ക്ഷ്യം. അ​തി​നു​ശേ​ഷം ഞ​ങ്ങ​ൾ ഒ​രു സ​മൂ​ഹ​മാ​യി വ​ള​ർ​ന്നു. ഇ​പ്പോ​ൾ 100-ല​ധി​കം കു​ടും​ബ​ങ്ങ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​ണ്.