ല​ണ്ട​ൻ: എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് കേ​ര​ള അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഈ ​മാ​സം 13ന് ​യു​കെ​യി​ൽ എ​ത്തും. എം​എ​ല്‍​എ​യാ​യ​തി​ന് ശേ​ഷ​മു​ള്ള രാ​ഹു​ലി​ന്‍റെ ആ​ദ്യ വി​ദേ​ശ​രാ​ജ്യ യാ​ത്ര എ​ന്ന പ്ര​ത്യേ​ക​ത​യും യു​കെ യാ​ത്ര​യ്ക്കു​ണ്ട്.

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന രാ​ഹു​ൽ യു ​കെ​യി​ൽ മൂ​ന്ന് പൊ​തു​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കും. 13ന് ​ക​വ​ൻ​ട്രി​യി​ലെ ടി​ഫി​ൻ ബോ​ക്സ്‌ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന "മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് വി​ത്ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ' ആ​ണ് ആ​ദ്യ പൊ​തു​ച​ട​ങ്ങ്.

രാ​ത്രി ഏ​ഴ് മു​ത​ൽ 10 വ​രെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ലു​മാ​യി നേ​രി​ട്ട് സം​വേ​ദി​ക്കു​ന്ന​തി​നും ഒ​രു​മി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​രം സം​ഘാ​ട​ക​ർ ഒ​രു​ക്കും. സു​ര​ക്ഷ​യും തി​ര​ക്കും പ​രി​ഗ​ണി​ച്ച് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം.

+447436514048 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് പ​രി​മി​ത​മാ​യ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

വേ​ദി: The Tiffin Box Restaurant 7-9 The Butts, Coventry CV1 3GJ (13/02/25, 7PM - 10PM).

14ന് ​വെ​കു​ന്നേ​രം ആ​റി​ന് ബോ​ൾ​ട്ട​നി​ൽ ഒ​ഐ​സി​സി യു​കെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ക്കും. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ർ, ഇ​ൻ​കാ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.


ഒ​ഐ​സി​സി​ക്ക്‌ സ്വ​ന്ത​മാ​യി ഒ​രു ഓ​ഫീ​സ് എ​ന്ന ചി​ര​കാ​ല​സ്വ​പ്ന​മാ​ണ് ബോ​ൾ​ട്ട​നി​ൽ ഓ​ഫീ​സ് തു​റ​ക്കു​ന്ന​തോ​ടു​കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഓ​ഫീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​യി​ൽ ച​രി​ത്രം, പ​ഠ​നം, മ​ഹാ​ന്മാ​രു​ടെ ജീ​വ​ച​രി​ത്രം, ആ​ത്മ​ക​ഥ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ലേ​ഖ​ന​ങ്ങ​ൾ, ചെ​റു​ക​ഥ, നോ​വ​ൽ, ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ര​ച​ന​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ ശ്രേ​ണി​യി​ലു​ള്ള പു​സ്ത​ക​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ലേ ​സ്റ്റേ​ഷ​ൻ ആ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. പു​തു​താ​യി രൂ​പീ​ക​രി​ച്ച ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ, അ​ക്രിം​ഗ്ട​ൺ, ഓ​ൾ​ഡ്ഹം യൂ​ണി​റ്റു​ക​ളു​ടെ മെ​മ്പ​ർ​ഷി​പ്പ് ക്യാ​മ്പ​യി​ൻ, പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി​യു​ടെ ആ​ദ്യ മെ​മ്പ​ർ​ഷി​പ്പ്‌ വി​ത​ര​ണ​വും ച​ട​ങ്ങി​ൽ വ​ച്ച് നി​ർ​വ​ഹി​ക്ക​പ്പെ​ടും.

വേ​ദി: No. 4, Beech Avenue Farnworth Bolton BL4 0AT(14/02/25, 6PM).

15ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ഉ​മ്മ​ൻ‌ ചാ​ണ്ടി മെ​മ്മോ​റി​യ​ൽ ട്രോ​ഫി - പി.​ടി. തോ​മ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കും കാ​ഷ് പ്രൈ​സി​നും വേ​ണ്ടി​യു​ള്ള മെ​ൻ​സ് ഡ​ബി​ൾ​സ്, 40 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മെ​ൻ​സ് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ഹു​ൽ നി​ർ​വ​ഹി​ക്കും.

വി.​പി. സ​ജീ​ന്ദ്ര​ൻ, എം.​എം. ന​സീ​ർ, മ​ഹാ​ദേ​വ​ൻ വാ​ഴ​ശേ​രി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക​യും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും.

വേ​ദി: St Peter's CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST(4 2RR15/02/25, 9 AM).