ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച​എ​ൽ​എ​സ്‌ വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10.30 വ​രെ ന​ട​ക്കും.

പ്രാ​ഥ​മി​ക പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ഫൈ​ന​ൽ പ​രീ​ക്ഷ സ​ല​ത്ത ജ​ദീ​ദ് ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഹാ​ളി​ൽ വ​ച്ചാ​ണ് ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തോ​ടെ ന​ട​ക്കു​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ൽ ആ​ദ്യ മൂ​ന്നു സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും.

ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഫൈ​ന​ൽ പ​രീ​ക്ഷ​യ്ക്ക് വേ​ണ്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സും പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി​യും അ​റി​യി​ച്ചു.


ഖ​ത്ത​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും വ്യ​വ​സ്ഥാ​പി​ത​മാ​യ സി​ല​ബ​സോ​ടെ ന​ട​ക്കു​ന്ന ക്യു​എ​ച്ച്എ​ൽ​എ​സ് ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 60004485/33076121എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.